ഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന് ടെന്റുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. സച്ചിന്റെ കഥ പറയുന്ന സിനിമയായ സച്ചിന് എ ബില്യണ്‍ ഡ്രീംസിനെപ്പറ്റി വിവരിക്കാനാണ് മോദിയെ കണ്ടതെന്ന് സച്ചിന് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നെന്നും സച്ചിന് അറിയിച്ചു.
ചിത്രത്തിന്റെ ട്രെയിലറിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജയിംസ് എര്‍സ്കിനാണ് രചനയും സംവിധാനവും. ഇംഗഌഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. സച്ചിന് എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രം മെയ് 26 നാണ് പ്രദര്‍ശനത്തിനെത്തുന്നത്.
സച്ചിന്, ധോണി, സച്ചിന്റെ ഭാര്യ അഞ്ജലി എന്നിവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
Discussion about this post