ഉത്തര്‍പ്രദേശ്: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സമാജ് വാദി പാര്‍ട്ടി ഭരണസമയത്ത് ഏര്‍പ്പെടുത്തിയ പ്രത്യേത സംവരണം റദ്ദുചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം.
സമാജ് വാദി പാര്‍ട്ടി ഭരണസമയത്ത് 85 പദ്ധതികളിലായി 20 ശതമാനം സംവരണം ന്യൂനപക്ഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. വോട്ട് ബാങ്ക് സുരക്ഷിതമാക്കുക എന്ന ഉദ്ദശേത്തോടെ നടത്തിയ നടപടി എന്നായിരുന്നു വിമര്‍ശനം. സംവരണം ഏര്‍പ്പെടുത്തിയ നടപടി പരിശോധിച്ച ശേഷം നീക്കം ചെയ്യാനാണ് സഭാ തീരുമാനം. അര്‍ഹര്‍ക്ക് സംവരണം എന്ന ബിജെപി നിലപാടിനോട് ഒപ്പം നില്‍ക്കുന്നതാണ് പുതിയ തീരുമാനം.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഖിലേഷ് യാദവ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഒന്നൊന്നായി യോഗി സര്‍ക്കാര്‍ നീക്കം ചെയ്യുകയാണ്. ഇതിനിടയിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് സമാജ്വാദി പാര്‍ട്ടി ഭരണത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവരണം ഒഴിവാക്കാനും യോഗി സര്‍ക്കാരിന്റെ തീരുമാനം.
അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അനുവദിച്ച 60 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞിരുന്നു.
Discussion about this post