സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനമാണ് എസ് പി ബാലസുബ്രമണ്യന്റെ ശങ്കരാനാദശരീരപാര എന്ന ഗാനം. ഈ ഗാനം വീണ്ടും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
സുഗതന് എന്ന തെരുവുകലാകരന് പാടുന്ന വീഡിയോ എടുത്ത് ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പാട്ടും പാട്ടുകാരനും വൈറലാകുന്നത്.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ കലാകാരന്റെ കഴിവും പുറംലോകമറിഞ്ഞത്. 1980 ജനുവരി 15 ന് പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഈ ഗാനം ചിട്ടപ്പെടുത്തിയത് കെ വി മഹാദേവനായിരുന്നു.
Discussion about this post