ഡല്‍ഹി: സാറ്റ്ലൈറ്റ് ഫോണിന്റെ സേവനം ആരംഭിക്കാനൊരുങ്ങി രാജ്യത്തെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ എജന്സികള്ക്കും പിന്നീട് പൊതുജനങ്ങള്‍ക്കും ബി.എസ്.എന്‍.എല്‍ പുതിയ സേവനം ലഭ്യമാക്കും.
സാറ്റ്ലെറ്റ് കമ്യൂണിക്കേഷന്‍ കമ്പനിയായ ഇന്മാര്സാറ്റിന്റെ സഹായത്തോടെയാണ് ബി.എസ്.എന്‍.എല്‍ സേവനം അവതരിപ്പിക്കുന്നത്. നിലവില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലാവും സാറ്റ്ലൈറ്റ് ഫോണുമായി ബി.എസ്.എന്‍.എല്‍ രംഗത്തെത്തുക. ഇതിനായി ഇന്മാര്സാറ്റിെന്റ 14 സാറ്റ്ലൈറ്റുകള്‍ കമ്ബനി ഉപയോഗപ്പെടുത്തും.
സംസ്ഥാന പൊലീസ് സേനകള്‍, ബി.എസ്.എഫ്, റെയില്‍വേ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാവും ആദ്യ ഘട്ടത്തില്‍ സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കുക. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സാറ്റ്ലെറ്റ് ഫോണ്‍ സര്‍ക്കാര്‍ എജന്‍സികള്‍ക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. സാറ്റ്ലെറ്റ് ഫോണില്‍ കോളിങ് സൗകര്യം മാത്രമല്ല എസ്.എം.എസ് സേവനവും ലഭ്യമാക്കുമെന്ന് ബി.എസ്.എന്‍.എല്‍ ചെയര്മാന് അനുപാം ശ്രീവാസ്തവ പറഞ്ഞു.
Discussion about this post