എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ മഹാഭാരതം എന്ന പേരില്‍ അഭ്രപാളിയിലെത്തുമ്പോള്‍ മോഹന്‍ലാല്‍ ഭീമനാകും എന്ന് മുന്‍കൂര്‍ തന്നെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാവും എന്ന ചോദ്യം ഇപ്പോഴും കിട്ടിയിട്ടില്ല.
എന്നാല്‍ കഥാപാത്രങ്ങളില്‍ കര്ണന് ആരാവും എന്നാ കാര്യത്തില്‍ ധാരണയില്‍ എത്തിയിട്ടുണ്ട് അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍. തെലുങ്ക് താരം നാഗാര്‍ജ്ജുന കര്‍ണനായി അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രശസ്ത സിനിമ എന്റര്ടെയ്ന്മെന്റ് കണ്ടന്റ് റൈറായ കൌശിക് എല്‍ എം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ട് വര്‍ഷം മുന്‍പാണ് തനിക്ക് ചിത്രത്തിലേക്ക് ഓഫര്‍ ലഭിച്ചതെന്ന് നാഗാര്‍ജ്ജുന പറഞ്ഞു. ചിത്രത്തിന് വേണ്ടി നാഗ് കരാറൊപ്പിട്ട് കഴിഞ്ഞതായാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭീഷ്മരായി അമിതാഭ് ബച്ചന്റെയും ദ്രൌപതിയായി ഐശ്വര്യ റായിയുടെയും പേരുകള്‍ ആണ് ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ആയിരം കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയാണ്.
പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോനാണ് ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും മഹാഭാരതം ചിത്രീകരണം നടക്കുക. ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് 2018 സെപ്തംബറില്‍ തുടങ്ങും. 2020-ല്‍ ചിത്രം തിയറ്ററുകളിലെത്തും. ഇന്ത്യക്കകത്തും പുറത്തുമുള്ള ചലച്ചിത്രരംഗത്തെ അതികായന്മാര് ഒരുമിക്കുന്ന ചിത്രം ഒരു ചരിത്രമായിരിക്കുമെന്നാണ് സിനിമാ ആസ്വാദകരും പിന്നണി പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.
Discussion about this post