തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ബിയര്‍ ബോട്ടിലില്‍ ഉപയോഗിച്ചതിന് പ്രതികാരമായി യു.എസിനെതിരെ കേരളത്തിലെ ഒരു ചെരുപ്പ് നിര്‍മ്മാണ കമ്പനി രംഗത്ത്.യു.എസ്.എയുടെ സ്ഥാപക പിതാവും ആദ്യ പ്രസിഡന്റുമായ ജോര്‍ജ് വാഷിങ്ടണിന്റെ ചിത്രമുപയോഗിച്ച് ചെരുപ്പ് നിര്‍മ്മിക്കാനാണ് പദ്ധതി.
ഇത്തരത്തില്‍ നൂറ് ചെരുപ്പുകള്‍ തയ്യാറാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ‘വാഷിങ്ടണ്‍ സ്ലിപ്പര്‍’ എന്നാണ് ചെരുപ്പിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ചെരുപ്പ് കമ്പനിയുടെ പേര് ഇതു വരെ പുറത്തു വിട്ടിട്ടില്ല.
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഡല്‍ഹിയിലെത്തുമ്പോള്‍ കാണുന്ന രീതിയില്‍ യു.എസ് എംബസിക്ക് മുന്നില്‍ ഈ ചെരുപ്പുകള്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് സൂചനകള്‍. കൂടാതെ യു.എസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യു.എസ് പാര്‍ലമെന്റ് സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, മറ്റ് അമ്പത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ഇന്ത്യയുമായി ബന്ധമുള്ള രണ്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ബിയര്‍ പുറത്തിറക്കിയ കമ്പനിയുടെ ഉടമകള്‍, എന്നിവര്‍ക്കും ഒരോ ജോഡി ചെരുപ്പുകള്‍ വീതം അയച്ചു കൊടുക്കാനും പദ്ധതിയുണ്ട്.
യു.എസിലെ ‘ന്യൂ ഇംഗ്ലണ്ട് ബ്രൂയിങ് ‘ എന്ന കമ്പനിയാണ് ബിയര്‍ ബോട്ടിലില്‍ രാഷ്ട്രപിതാവിന്റെ ചിത്രം ആലേഖനം ചെയ്ത് പുറത്തിറക്കിയത്.
Discussion about this post