മുംബൈ: അനില്‍ കുംബ്ലൈയുടെ കാലാവധി തീരാനിരിക്കെ പുതിയ ഇന്ത്യന്‍ കോച്ചിനെ തേടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ചാമ്പ്യന്‍ ട്രോഫിയോടെ നിലവിലെ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയുടെ കാലവധി അവസാനിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍.
ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആറോളം പരമ്പകകളാണ് കുംബ്ലെയ്ക്ക് കീഴില്‍ ടീം ഇന്ത്യ ജയിച്ചത്
അനുയോജ്യനെന്ന് തോന്നിയാല്‍ ബിസിസിഐയ്ക്ക് കുംബ്ലെയുടെ സേവനം തുടര്‍ന്നും ആവശ്യപ്പെടാവുന്നതേയുളളു. കുംബ്ലെയ്ക്കും ഇനി ടീം ഇന്ത്യയുടെ കോച്ചാകണമെങ്കില്‍ പഴയ നടപടി ക്രമങ്ങള്‍ ആവര്‍ത്തിക്കണമെന്ന് പ്രത്യേകം ബിസിസിഐ പുറത്തെറിക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നുണ്ട്.
Discussion about this post