ഇന്ത്യ- പാകിസ്ഥാൻ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നിന്ന് മത്സരത്തിന്റെ തൊട്ടുമുന്‍പെടുത്ത ഫോട്ടോ പൃഥ്വി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജിനു വി. അബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിന്റെ ചിത്രകരണവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെത്തിയതാണ് പൃഥ്വി. സ്‌കോട്ട്ലന്‍ഡിലായിരുന്നു ചിത്രീകരണം. ജൂണ്‍ ഒന്നിനാണ് അതിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. പത്താം ഓവറിനിടെ മഴ പെയ്തപ്പോള്‍ അതിന്റെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു പൃഥ്വി.
അതേസമയം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റില്‍ ഇരു ടീമുകളുടെയും ആദ്യ മത്സരമാണിത്. രണ്ടര വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്.
[fb_pe url=”https://www.facebook.com/PrithvirajSukumaran/videos/1360916233963437/” bottom=”30″]
Discussion about this post