ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട് ഇന്ത്യ. 50 ഓവറില്‍ ഇന്ത്യ മുന്നോട്ട് വെച്ച 321 റണ്‍സ് ശ്രീലങ്ക 48.4-ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
ഇന്ത്യയ്‌ക്കെതിരെയുളള വന്‍വിജയലക്ഷ്യം പിന്തുടരാന്‍ ധനുഷ ഗുണതിലകയുടെയും കുശാല്‍ മെന്‍ഡിസിന്റെയും പ്രകടനമാണ് ലങ്കയെ തുണച്ചത്. മെന്‍ഡിസ് 89 റണ്‍സും ഗുണതിലക 76 റണ്‍സും അടിച്ചെടുത്തു.
മെന്‍ഡിസ് 11 ഫോറുകളും ഒരു സിക്‌സും നേടി. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗുണതിലകയുടെ ഇന്നിങ്‌സ്. നായകന്‍ ഏഞ്ചലോ മാത്യൂസ് പുറത്താകെ 52 റണ്‍സും ഗുണരത്‌നെ 34 റണ്‍സും സ്‌കോര്‍ ചെയ്തു. 47 റണ്‍സ് സ്‌കോര്‍ ചെയ്ത കുശാല്‍ പെരേര പരുക്കേറ്റ് പുറത്ത് പോയി. ഭുവനേശ്വര്‍ കുമാര്‍ ഡിക്‌വെല്ലയുടെ വിക്കറ്റ് വീഴ്ത്തി. ഗുണതിലകയും മെന്‍ഡിസും റണ്ണൗട്ട് ആവുകയായിരുന്നു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. തോല്‍വിയോടെ ശിഖര്‍ ധവാന്റെ സെഞ്ചുറി പാഴായി. 128 പന്തില്‍ നിന്ന് 125 റണ്‍സായിരുന്നു ധവാന്‍ നേടിയത്. ടൂര്‍ണമെന്റില്‍ മൂന്നാമത്തേതും ഏകദിനകരിയറില്‍ ധവാന്റെ പത്താമത്തെയും സെഞ്ചുറിയായിരുന്നു ഇത്.
Discussion about this post