ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് ദമ്പതികളെ തങ്ങളുടെ പോരാളികള്‍ വധിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ്. ഭീകര സംഘടനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമഖ് ടെലിഗ്രാം വഴിയാണ് ഇക്കാര്യം അവകാശപ്പെട്ടത്.
കഴിഞ്ഞ മെയിലാണ് ബലൂച്ചിസ്ഥാനിലെ ക്വെറ്റയിലുള്ള ഭാഷ സെന്ററില്‍ ഉര്‍ദു പഠിക്കാന്‍ പോയ ചൈനീസ് ദമ്പതികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ തട്ടിക്കൊണ്ടു പോകലിന്റെ ഉത്തരവാദിത്വം അന്ന് ഒരു ഭീകര സംഘടനയും ഏറ്റെടുത്തിരുന്നില്ല.
ഐഎസിന്റെ അവകാശവാദം ഗൗരവകരമായ കണക്കാക്കുന്നതായും വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബലൂച്ചിസ്ഥാനില്‍ നിന്ന് നിരവധി വിദേശ പൗരന്മാരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്.
Discussion about this post