ആണിനൊപ്പം തുല്ല്യത വേണമെങ്കില്‍ ബിക്കിനി ധരിച്ചു ജോലിക്ക് വരാന്‍ ആവശ്യപ്പെട്ട മുസ്ലിം മത പണ്ഡിതന് മിറര്‍ നൗ എഡിറ്ററും അവതാരകയുമായ ഫായി ഡിസൂസയുടെ ചുട്ട മറുപടിയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. പുരുഷനെപ്പോലെ സ്ത്രീയെ തുല്യമായി കാണമെന്നുണ്ടെങ്കില്‍ ജോലി സ്ഥലത്ത് ബിക്കിനി ധരിച്ചു വരൂ എന്നായിരുന്നു മത പണ്ഡിതന്റെ വെല്ലുവിളി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ കുട്ടിയുടുപ്പിട്ട് വന്ന നടി പ്രിയങ്ക ചോപ്ര, റംസാന്‍ മാസത്തില്‍ നീന്തല്‍ വസ്ത്രം ധരിച്ച ദംഗല്‍ അഭിനേത്രി ഫാത്തിമ സന ഷെയ്ക്ക് എന്നിവര്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും മത തീവ്രവാദികളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു മിറര്‍ നൗ ചാനല്‍.
‘ബിക്കിനി ധരിക്കുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് ആരുടെയും സമ്മതം വാങ്ങേണ്ട ആവശ്യമില്ല. എന്ത് ധരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതിന് സ്വാതന്ത്ര്യമുള്ളവരാണ് ഞങ്ങള്‍’ എന്ന ഫായിയുടെ അഭിപ്രായ പ്രകടനമാണ് പാനലില്‍ നിന്നുള്ള മൗലാന യാസൂബ് അബ്ബാസിനെ ചൊടിപ്പിച്ചത്.
ആണുങ്ങള്‍ക്കൊപ്പം തുല്യത വേണമെങ്കില്‍ ജോലി സ്ഥലത്ത് അടിവസ്ത്രവും ധരിച്ചെത്താന്‍ മൗലാനജി എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതാണ് എന്റെ ക്ഷേത്രം, ഇതാണെന്റെ കര്‍മ്മഭൂമി മറുപടിയായി അവതാരക പറഞ്ഞു.
. പക്ഷെ ശ്രീ മൗലാന, ഞാനിതാണ് പറയാനാഗ്രഹിക്കുന്നത്. താങ്കളെപ്പോലെ അനേകം പുരുഷന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നിങ്ങളെപ്പോലുള്ളവരെ ഭയക്കുന്നില്ല. നിങ്ങളുടെ വിരട്ടലില്‍ ഞാന്‍ വീഴുകയുമില്ല. എന്നു മാത്രമല്ല ഇതെല്ലാം കേട്ട് ഞാന്‍ വിറയ്ക്കുകയുമില്ല.
തൊഴില്‍ ചെയ്യുമ്പോല്‍ സന ഫാത്തിമയ്ക്ക് നേരെ ആക്രോശിക്കുമ്പോഴും അത്തരത്തില്‍ തൊഴിലിടങ്ങളിലുള്ള ഏതൊരു സ്ത്രീക്കു നേരെ നിങ്ങള്‍ ആക്രോശിക്കുമ്പോഴും അവര്‍ ജോലി സ്ഥലത്ത് നിന്ന് ഓടി അടുക്കളയില്‍ കയറുമെന്നും സ്വയം മൂടിക്കെട്ടി ഒളിപ്പിച്ചു വെയ്ക്കുമെന്നും അങ്ങനെ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്ക് വീണ്ടും കീഴടക്കാന്‍ മാത്രമായി അവള്‍ ഉപേക്ഷിക്കുമെന്നും നിങ്ങള്‍ കരുതിക്കാണും- മറ്റുള്ളവരോട് നിശബ്ദരായി ഇരിക്കാന്‍ പറഞ്ഞ ശേഷം ഫായി നല്‍കിയ മറുപടിയ്ക്ക് മുന്നില്‍ മതപണ്ഡിതന് ശബ്ദമുണ്ടായിരുന്നില്ല.
സംവാദം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി കഴിഞ്ഞു
വീഡിയൊ-
https://www.facebook.com/mirrornowin/videos/vb.713530748781748/1070749676393185/?type=2&theater
Discussion about this post