തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പിതൃത്വത്തെ ചൊല്ലി കേരളത്തിലെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കി വൈക്കം എം.എല്‍.എ സി.കെ ലത. മെട്രോയുമായി ബന്ധപ്പെട്ട് എല്‍.ഡി. എഫിന്റെ അവകാശ വാദങ്ങളെ പരിഹസിക്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് സി.പി.ഐ നേതാവായ ലത മുന്നണിയെ പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു സമീര്‍ ചെമ്മാഴത്ത് എന്നയാളുടെ പോസ്റ്റ് എം.എല്‍.എയുടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് എം.എല്‍.എ പോസ്റ്റ് നീക്കം ചെയ്ത് വിശദീകരണവുമായും രംഗത്തെത്തിയിട്ടുണ്ട്. പുതിയ പോസ്റ്റിലും എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
മെട്രോയുടെ അവകാശ വാദത്തെ കുറിച്ച് സമീര്‍ എന്നയാള്‍ പോസ്റ്റ് ചെയ്തതാണ് എംഎല്‍എ ഷെയര്‍ ചെയ്ത് വിവാദത്തിലായത്.
സമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരാൾ…. ഒരു വിവാഹം കഴിച്ചു ……അയാളുടെ ഭാര്യ 8 മാസം ഗർഭിണിയായ്…..
ഭാര്യ 8 മാസം ഗർഭിണിയായപ്പോൾ ആ ഭർത്താവ് മരിച്ചു…..
ഭർത്താവ് മരിച്ച ഉടനെ തന്നെ ‘…. ഭാര്യ….. വേറൊരാളെ കല്യാണം കഴിച്ചു …..
രണ്ടാം… വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭാര്യ പ്രസവിച്ചു (രണ്ട് മാസത്തിനുള്ളിൽ)…..
രണ്ടാം ഭർത്താവ് …..കുട്ടി എന്റേതാണെന്ന് ശക്തമായ ഭാഷയിൽ പറഞ്ഞു….
അയൽവാസികൾക്ക് ….. സംശയങ്ങൾ …… മാത്രം ഭാക്കിയാക്കിയാക്കി””’കുട്ടി വളർന്നു ……..
രണ്ടാം ഭർത്താവ് ….. കുട്ടിയുടെ അച്ഛൻ ഞാൻ തന്നെയെന്ന് തീർത്ത്പറഞ്ഞു……
ഈ …കുട്ടിയുടെ യാഥാർത്ഥ പേരാണ് ….
കൊച്ചി … മെട്രോ …..???….
[fb_pe url=”https://www.facebook.com/sameerchemmazhathu.c.7/posts/1344014092386313″ bottom=”30″]
എന്നാല്‍ സംഭവം വിവാദവുമായതോടെ താന്‍ മനപ്പൂര്‍വമല്ലാതെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നും അഭ്യര്‍ത്ഥിച്ച് എം.എല്‍.എ പുതിയ പോസ്റ്റ് ഇടുകയായിരുന്നു.
[fb_pe url=”https://www.facebook.com/ashackvkm/posts/307564292982448?pnref=story” bottom=”30″]
‘എന്റെ അക്കൗണ്ടില്‍ നിന്ന് മനഃപൂര്‍വമല്ലതെ ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റ് ചിലര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് നീക്കം ചെയ്തിട്ടുണ്ട്,അതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം അറിയിക്കുന്നു.’ വൈക്കത്തിന്റ് സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെ വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്,പ്രായോഗികമായി ആ കാര്യങ്ങള്‍ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങള്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നു…’ എം.എല്‍.എ പറയുന്നു.
എന്നാല്‍ ഈ പോസ്റ്റിനു കീഴിലും വിമര്‍ശനങ്ങളുമായും പഴയ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകളുമായും പലരും എത്തിയിട്ടുണ്ട്.
[fb_pe url=”https://www.facebook.com/ashackvkm/posts/307564292982448?comment_id=307564812982396″ bottom=”30″]
[fb_pe url=”https://www.facebook.com/ashackvkm/posts/307564292982448?comment_id=307566686315542″ bottom=”30″]
Discussion about this post