കൊച്ചി : ഫസല്‍ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജി കോടതി തള്ളി. ഫസലിന്റെ സഹോദരന് സത്താര്‍ നല്കിയ ഹര്‍ജിയാണ് എറണാകുളം സിബിഐ കോടതി തള്ളിയത്.
മറ്റൊരു കേസില്‍ അറസ്റ്റിലായ സുബീഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്നായിരുന്നു ആവശ്യം. വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു സുബീഷ് പോലിസിന് നല്കിയ മൊഴി. ഈ മൊഴി പോലിസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് തന്നെ കൊണ്ട് പറയിച്ചതാണെന്ന് സുബീഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
സുബീഷിന്റെ മൊഴി വിശ്വസീനയമല്ലെന്ന് സിബിഐ കോടതി കണ്ടെത്തി. ഇത്തരമൊരു കുറ്റസമ്മതമൊഴി വച്ച് തുടരന്വേഷണം സാധ്യമല്ലെന്നും കോടതി ഉത്തരവിട്ടു.
കള്ളമൊഴി എടുത്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.സിപിഎം നേതാവ് കാരായി രാജന് ഉള്പ്പടെയയുള്ളവരാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ വധത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇവരെ രക്ഷിക്കാന്‍ സിപിഎമ്മും പോലിസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സുബീഷിന്റെ മൊഴിയെന്നാണ് ഉയര്‍ന്ന ആരോപണം.
Discussion about this post