തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കേസിൽ ഉൾപ്പെട്ട പെണ്‍കുട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം പോക്സോ കോടതിയില്‍ ഇത് സംബന്ധിച്ച അപേക്ഷ നല്കി.
തനിക്ക് പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
പല മൊഴിയും പൊലീസ് നിർബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കേസില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.
നേരത്തെ താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെൺകുട്ടി പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും ശബ്ദരേഖയിൽ പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തും പെൺകുട്ടിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകൻ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് കേസുണ്ടായത്. രണ്ടു ദിവസം മുൻപ് അയ്യപ്പദാസ് കത്തി കൊണ്ടുവന്നു തന്നു. ഇരുട്ടത്ത് കത്തിയെടുത്ത് വീശാൻ പറഞ്ഞതും അയ്യപ്പദാസ് തന്നെയാണ്. സംഭവശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണ്. സ്വാമിയും തന്റെ അമ്മയും തമ്മിൽ ബന്ധമില്ല. തന്നെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പൊലീസിന് മൊഴി കൊടുത്തെന്ന വാദം തെറ്റാണെന്നും പെൺകുട്ടി പറയുന്നു.
Discussion about this post