കൊച്ചി: ധനമന്ത്രി കെ.എം.മാണിയെ പരിഹസിച്ചുകൊണ്ട് സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബാര്‍കോഴ വിവാദത്തിനിടെയിലാണ് ‘ എന്റെ വക അഞ്ഞൂറ് ‘ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്.
അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’ എന്നാണ് ആഷിക് അബുവിന്റെ പോസ്റ്റ്.
പോസ്റ്റ് ഇതുവരെ 6,000 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. 334 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. 700ല്‍ അധികമാളുകള്‍ കമന്റിട്ടിട്ടുണ്ട്. entevaka500 എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. തങ്ങളുടെ വകയായി ഓരോ തുക പ്രഖ്യാപിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിട്ടുള്ളത്.
Discussion about this post