മലയാളത്തില്‍ യുവാക്കളുടെ ഹരമായി മാറിയ താരമാണ് ദുല്‍ഖര്‍ സല്മാന്. ഡിക്യൂ, കുഞ്ഞിക്ക എന്നീ സ്നേഹ വിളികളുമായി എത്തുന്ന ആരാധകരെ ദുല്‍ഖര്‍ നിരാശരാക്കാറില്ല. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ സമയം ചിലവിടാറുണ്ട്.
കഴിഞ്ഞ ദിവസം തന്റെ ആരാധകനെ ഞെട്ടിച്ച് ദുല്‍ഖറെത്തി. കടുത്ത ആരാധകനായ റിസ്വാന്റെ പിറന്നാള്‍ ആയിരുന്നു.
ഹായ് ദുല്‍ഖര്‍ ഇക്കാ, ഇന്ന് എന്റെ പിറന്നാള്‍ ആണ്. ഇക്കയുടെ ആശംസ കിട്ടിയാല്‍ സന്തോഷം എന്ന് റിസ്വാന് ട്വീറ്റ് ചെയ്തു.
ഉടന്‍ തന്നെ റിസ്വാന് മറുപടിയെത്തി. ഹാപ്പി ബര്‍ത്ത്ഡേ ബഡ്ഡി എന്ന് ദുല്‍ഖറും ട്വിറ്ററില്‍ കുറിച്ചു.
Discussion about this post