സിഡ്നി: ലോക ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരും രണ്ടാം റാങ്കുകാരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സിഡ്നിയില്‍ മത്സരം തീപാറും എന്നുറപ്പ്. നിലവിലെ ചാമ്പ്യന്മാരും, ആതിഥേയരും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍ ലോകകപ്പിലെ തന്നെ ഏറ്റവും വാശിയേറിയ മത്്സരമാകുമെന്ന് ഉറപ്പ്. ലോകകപ്പ് ചരിത്രത്തിലെ കണക്കുകള്‍ ഓസ്ട്രേലിയയ്ക്ക് ഒപ്പമാണ്. പത്ത് തവണ ഇരുടീമുകളും ഏറ്റമുട്ടിയപ്പോള്‍ ഓഴ് തവണ ജയം ഓസിസിനൊപ്പം നിന്നു.
ഈ ലോകകപ്പില്‍ തോല്‍വിയറിയാതെയാണ് സെമിയിലത്തിയത് എന്ന ആത്മിവിശ്വാസം ടീം ഇന്ത്യക്കുണ്ട്. മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ ശക്തി. രണ്ട് സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്, സെഞ്ച്വറി ഒറു തവണ നേടിയ വിരാട് കൊഹ്ലി, രോഹിത് ശര്‍മ്മ, റെയ്ന എന്നിങ്ങനെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ബൗളിംഗില്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവും മോഹിത്് ശര്‍മ്മയും മികച്ച നിലവാരം പുലര്‍ത്തുന്നു. സ്പിന്നിനെ തുണയ്ക്കുന്നതാണ് സിഡ്നിയിലെ പിച്ചെന്നതും ഇന്ത്യയ്ക്ക് ആശ്വാസമാണ്.
അതേസമയം ഒരു മത്സരം തോറ്റാണ് കംഗാരുക്കള്‍ സെമി ഫൈനലിലെത്തെിയത്. സിഡ്നിയില്‍ നടന്ന 13 ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാനായുള്ളു എന്നതും ഓസിസിന് പ്രതീക്ഷയേകുന്നു.
ഡേവിഡ് വാര്‍ണര്‍, ഗ്ളെന്‍ മാക്സ് വെല്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ സെഞ്ച്വറിയുമായി തങ്ങളുടെ ബാറ്റിങ് മികവ് തെളിയിച്ചു കഴിഞ്ഞു. മൂന്നാം സ്ഥാനത്തിറങ്ങുന്ന സ്റ്റീവന്‍ സ്മിത്തിന്റെ സാന്നിദ്ധ്യവും കംഗാരുക്കള്‍ക്ക് പ്രതീക്ഷയേകുന്നു. ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ കാലിടറുന്ന ഇന്ത്യന്‍ ബാറ്റിംഗിനെ തളയ്ക്കാനാകുമെന്നാണ് ഓസിസിന്റെ കണക്ക് കൂട്ടല്‍.
കണക്ക് കൂട്ടലിനും, പ്രവചനത്തിനും ഇനി കുറച്ച് മണിക്കൂറുകള്‍…കലാശപോരിന് ആര് യോഗ്യത നേടിയാലും അതിന് ഒത്തിരി വിയര്‍പ്പ് ഒഴുക്കേണ്ടി വരുമെന്ന് ഉറപ്പ്..
Discussion about this post