കൊച്ചി: പോലിസിന് ദിലീപ് കൈമാറിയ ഓഡിയൊ ടേപ്പ് ഉള്‍പ്പടെയുള്ള തെളിവുകളില്‍ ഉള്ളത് സിനിമ രംഗത്തെ പിടിച്ചു കുലുക്കുന്ന നിര്‍ണായക തെളിവുകള്‍. സിനിമ നടിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പുറത്ത് ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണം ശരിവെക്കുന്ന തെളിവുകളാണ് ദിലീപ് അന്വേഷണ സംഘത്തിന് കൈമാറിയത്.
തനിക്കെതിരെ ഗൂഡാലോചനയുണ്ടെന്നും തന്റെ സിനിമ തകര്‍ക്കാന്‍ ശ്രമമുണ്ടെന്നും ദിലീപ് പറയുന്നു. തന്റെ ഓരോ സിനിമയുടെയും റിലീസിംഗ് സമയത്ത് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത് ഇതിന്റെ ഭാഗമായാണ്. ഇപ്പോള്‍ തനിക്കെതിരെ അന്വേഷണം തിരിച്ചുവിടാന്‍ ചിലര്‍ ശ്രമിക്കുകയാണ്. രാമലീല എന്ന ദിലീപ് സിനിമ അടുത്തു തന്നെ റിലീസ് ചെയ്യാന്‍ ഇരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ സഹത്തടവുകാരന് വിഷ്ണു എന്നയാള്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ദിലീപ് പോലിസിന് നല്കിയ പരാതിയിലുള്ളത്. ഇതിനൊടൊപ്പം ഇയാള്‍ തന്നെ ഫോണില്‍ വിളിച്ചതിന്റെ ഓഡിയൊ ടേപ്പുകളും ദിലീപ് ഹാജരാക്കി. ദിലീപിനെയും നാദിര്‍ഷായെയും വിഷ്ണു ബന്ധപ്പെട്ടിരുന്നു. ഒരു കോടി രൂപ ദിലീപിനെതിരെ സുനില്‍കുമാര്‍ മൊഴി നല്കാതിരിക്കാന് ആവശ്യപ്പെട്ടു. ഈ പണം തന്നില്ലെങ്കില്‍ പുറത്ത് അത് തരാന്‍ ആളുണ്ടെന്ന ഭീഷണിയും ഇയാള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ സിനിമ രംഗത്ത് നിന്നുള്ള ചിലര്‍ ദിലീപിനെതിരെ മൊഴി നല്കിയാല് പണം നല്‍കിയെന്ന് വിഷ്ണു പറയുന്നുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ദിലീപ് പറയുന്നതി് പ്രധാന തെളിവാണ് ഇത്.
ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായെ വിഷ്ണു ഫോണില്‍ വിളിച്ചിരുന്നു. ദിലീപിന്റെ പേര് പറഞ്ഞാല്‍ സിനിമ രംഗത്തെ ചിലര്‍ പണം തരാമെന്ന് പറഞ്ഞുവെന്ന് ഇയാള്‍ പറഞ്ഞുവെന്ന് നാദിര്‍ഷാ പറയുന്നു. നിര്‍മ്മാതാക്കളും നടന്മാരും നടിമാരും ഉള്‍പ്പടെ ഉള്ള ചിലരുടെ പേരുകളും ഇയാള്‍ നാദിര്‍ഷായോട് സംസാരിച്ച ഓഡിയോ ടേപ്പിലുണ്ട്. ഇത് പോലിസിന് ദിലീപ് നല്‍കിയിട്ടുണ്ട്.
വിശ്വസിക്കാന്‍ കഴിയാത്ത പേരുകളാണ് വിഷ്ണു എന്നയാള്‍ പറഞ്ഞതെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസം മുമ്പാണ് ദിലീപ് പോലിസിന് പരാതി നല്‍കിയത്.ദിലിപ് നിരപരാധിയാണ് പക്ഷേ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപില്‍ നിന്ന് പണം കിട്ടാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ സമീപിക്കുന്നതെന്നും ഓഡിയോവില്‍ ഉണ്ട്. നിരപരാധിയെങ്കിലും ദിലീപ് പണം തരേണ്ടി വരും എന്നും വിഷ്ണു പറഞ്ഞുവെന്നും നാദിര്‍ഷാ പറയുന്നു.
ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രമുഖ സംവിധായകന് ഉള്‍പ്പടെയുള്ള ചിലരുടെ പേരുകള്‍ പറഞ്ഞ് കേട്ടിരുന്നു. പോലിസ് മൊഴിയെടുക്കുന്ന സമയത്ത് ദിലീപ് തന്റെ സംശയങ്ങള്‍ പങ്കുവെക്കുമെന്നാണ് കരുതുന്നത്.
ദിലീപിനെതിരെ നടിയെ കൊണ്ട് മൊഴി പറയിക്കാനുള്ള ശ്രമം ചില തലങ്ങളില്‍ നടക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും സംഭവത്തില്‍ പ്രമുഖ സിനിമ നടന് പങ്കുണ്ടെന്ന് നടി പറയാന്‍ തയ്യാറായില്ല. നടനുമായി ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ തന്നെ അപകടപ്പെടുത്തിയതിന് പിന്നില്‍ നടനുണ്ടെന്ന് ഉറപ്പില്ലെന്നും നടി പറഞ്ഞിരുന്നു.
Discussion about this post