കൊച്ചി: പള്‍സര്‍ സുനിയും ആക്രമണത്തിനിരയായ നടിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന നടന് ദിലീപിന്റെ പ്രതികരണത്തിനെതിരെ വിശദീകരണവുമായി സംവിധായകന് ലാല്‍ രംഗത്ത്. അവര്‍ തമ്മില്‍ ചിരകാല പരിചയമുണ്ടെന്നോ ബന്ധമുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് ലാല്‍ പറഞ്ഞു. സ്വാഭാവികമായി ഒരു പരിചയം മാത്രമേ പള്‍സര്‍ സുനിയും നടിയും തമ്മിലുള്ളതെന്നും ലാല്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഗോവയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി പോയിരുന്നു. കുറച്ചു പേര് ഫ്ളൈറ്റിലും മറ്റു ചിലര്‍ കാറിലുമാണ് പോയത്. ആ കാര്‍ ഓടിച്ചിരുന്നത് പള്‍സര്‍ സുനിയായിരുന്നു. ഗോവയിലെത്തിപ്പോള് സുനിയും നടിയും കണ്ടിരുന്നു. ഇക്കാര്യമാണ് ദിലീപിനോട് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ദിലീപ് തെറ്റിദ്ധരിച്ചതാകാമെന്നും ലാല്‍ പറഞ്ഞു.
ഒരു സ്വകാര്യചാനലിന്റെ പരിപാടിയില്‍ ആക്രമണത്തിനിരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടെന്നും സൗഹൃദമുണ്ടെന്നും ദിലീപ് പറഞ്ഞത്. നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണെന്നും ദിലീപ് പറഞ്ഞു. ആരോടൊക്കെ കൂട്ടുകൂടണമെന്ന് ചിന്തിക്കണം. തനിക്ക് ഇത്തരം ആളുകളുമായി കൂട്ടില്ല. ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്നുചോദിച്ചപ്പോഴാണ് സംവിധായകന് ലാലാണ് പറഞ്ഞതെന്ന് ദിലീപ് പറഞ്ഞത്.
Discussion about this post