ലണ്ടന്‍: വനിതാ ലോകകപ്പില്‍ നതാലി സ്കിവറിന്റെയും ഹീതര്‍ നെറ്റിന്റെയും സെഞ്ച്വറികളുടെ കരുത്തില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 107 റണ്‍സ് വിജയം. മഴ വില്ലനായെത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു വിധി. ടോസ് നേടിയ പാകിസ്ഥാന് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്കീവര്‍ നെറ്റ് കൂട്ടുക്കെട്ട് പാക് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. 42 ഓവറില്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് ഇംഗ്ലണ്ട് നേടി.
92 ബോളില്‍ നിന്ന് 137 റണ്‍സാണ് സ്കീവര്‍ നേടിയത്. ഇംഗ്ലണ്ട് ടീമിന്റെ നായിക കൂടിയായ നെറ്റ് 109 ബോളുകളില്‍ നിന്ന് 106 റണ്‍സ് നേടി. വനിതാ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇംഗ്ലണ്ട് ചൊവ്വാഴ്ച പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ അയേഷ സഫര്‍ അര്‍ദ്ധ സെഞ്ചുറി നേടി പാകിസ്ഥാന് വേണ്ടി ശക്തമായ ചെറുത്തു നില്‍പ്പ് നടത്തി. മഴ ശക്തമായതിനെ തുടര്‍ന്ന കളി നിര്‍ത്തി വയ്ക്കുമ്പോള്‍ പാകിസ്ഥാന് 29.2 ഓവറില്‍ 3 വിക്കറ്റില്‍ 107 റണ്‍സ് നേടിയിരുന്നു. പിന്നീട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 107 റണ്‍സിന് ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചു.
ആതിഥേയരായ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 45 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
Discussion about this post