തിരുവനന്തപുരം: തനിക്കെതിരേ മുഖ്യമന്ത്രിയുടെ ഒളിയമ്പിനെതിരെ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി വിവാദ വീരൻ എന്ന് ഉദ്ദേശിച്ചത് എന്തായാലും തന്നെക്കുറിച്ച് ആയിരിക്കില്ലെന്നും, ആ തൊപ്പി തനിക്ക് ചേരില്ലെന്നും കാനം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ലഭ്യമാക്കുകയെന്ന സമീപനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ, സഞ്ചരിക്കുന്ന വഴി തെറ്റിച്ചുകളയാമെന്ന വ്യാമോഹവുമായി നടക്കുന്ന ചില വിവാദവീരന്മാർ നാട്ടിലുണ്ടെന്ന് സി.പി.ഐയുടെ പേരെടുത്ത് പറയാതെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് കാനത്തിന്റെ പ്രതികരണം.
അതേസമയം, മൂന്നാർ വിഷയത്തിൽ ജൂലായ് ഒന്നിന് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന യോഗത്തിൽ റവന്യൂമന്ത്രി പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അത് സർക്കാർ കാര്യമല്ലേ എന്നും, സി.പി.ഐയുടെ തീരുമാനമാണ് താൻ നേരത്തെ പറഞ്ഞതെന്നും കാനം കൂട്ടിച്ചേർത്തു. വിഷയത്തിൽ മന്ത്രിയും പാർട്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും, യോഗത്തിൽ പങ്കെടുക്കില്ല എന്നത് സി.പി.ഐയുടെ നിലപാടാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
വിഷയത്തിൽ മന്ത്രിയും പാർട്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. മന്ത്രി പറഞ്ഞത് താൻ കേട്ടതാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
Discussion about this post