ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ‘മോദി മാമ്പഴം’ സൃഷ്ടിച്ച് ലഖ്നൗവിലെ പ്രശസ്ത മാമ്പഴ കര്ഷകന്. വ്യത്യസ്ത ഇനങ്ങളില്‍പെട്ട മാങ്ങകള്‍ വികസിപ്പിച്ച് ശ്രദ്ധേയനായ ഹാജി ഖലീമുല്ല ഖാനാണ് പുതുതായി വികസിപ്പിച്ച മാങ്ങയ്ക്ക് നരേന്ദ്രമോദിയുടെ പേര് നല്‍കിയത്. ബഡ്ഡിങ്ങിലെ വൈദഗ്ധ്യം കൊണ്ടു പത്മശ്രീ പുരസ്കാരം നേടിയ ഹാജി ഖലീമുല്ല ഖാന് പ്രശസ്തരായ വ്യക്തികളുടെ പേരില്‍ മാങ്ങകള്‍ വികസിപ്പിച്ച് ശ്രദ്ധേയനായ ഇദ്ദേഹം മാമ്പഴരാജാവ് എന്നാണ് അറിയപ്പെടുന്നത്.
മോദി മാമ്പഴത്തിന്റെ ആദ്യഫലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കാനായി താന്‍ കാത്തു വെച്ചിരിക്കുകയാണെന്നാണ് ഖലീമുല്ല ഖാന് പറയുന്നത്.എന്നാല്‍ മാമ്പഴം മോദിയിലേക്ക് എത്തിക്കാന്‍ ഒരു മാധ്യമം തനിക്കില്ലെന്നും മുല്ല പറയുന്നു. മോദിക്ക് മാമ്പഴത്തിന്റെ രുചി ഇഷ്ടപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അത് തനിക്ക് കിട്ടുന്ന വലിയ അംഗീകാരമായിരിക്കുമെന്നുമാണ് ഹാജി പറയുന്നത്. മോദി മാമ്പഴത്തിന് അപൂര്‍വ്വമായ രുചിമാത്രമല്ല നല്ല ഭംഗിയുമുണ്ടെന്നും ഇദ്ദേഹം പറയുന്നു.
മോദി മാമ്പഴത്തിന്റെ അഞ്ച് തൈകള്‍ കൂടി താന്‍ വികസിപ്പിച്ചതായും അവ മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തില്‍ നട്ടുപരിപാലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഖലീമുല്ല പറഞ്ഞു. 1987 ഈ മാവില്‍ ഖാന് പരീക്ഷണം തുടങ്ങുന്നത്. 300 തരം മാമ്പഴങ്ങളാണു ഹാജി കാലിമുല്ലയുടെ മാമ്പഴത്തോട്ടത്തിലുള്ളത് . മോദി മാമ്പഴത്തോടൊപ്പം അതിന്റെ തൈകളും മോദിക്ക് സമ്മാനിക്കാനായി ഹാജി മാറ്റി വച്ചിട്ടുണ്ട്. മുമ്പ് വികസിപ്പിച്ചെടുത്ത മാമ്പഴങ്ങള്‍ക്ക് ഹാജി സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഐശ്യര്യ റായ്, അഖിലേഷ് യാദവ് തുടങ്ങിയവരുടെ പേരുകളും നല്‍കിയിട്ടുണ്ട്.ബഡ്ഡിങ്ങിലെ വൈദഗ്ധ്യത്തിനു 2008 ല്‍ ഇദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നല്കി രാജ്യം ആദരിച്ചിരുന്നു.
Discussion about this post