മോഹന്‍ലാലിന്റെ മകന് പ്രണവ് ആദ്യമായി നായകനാവുന്ന ൃചിത്രത്തിന് പേരിട്ടു. ‘ആദി’ എന്നാണ് ചിത്രത്തിന്റെ പേര്. ‘Some lies can be deadly’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്. ജിത്തു ജോസഫാണ് സംവിധായകന്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ചായിരുന്നു പേര് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെയും മോഹന്‍ലാലിന്റെ വി.ആര്.ശ്രീകുമാര്‍ മേനോന് ചിത്രം ‘ഒടിയന്റെ’യും പൂജ ഒരേ വേദിയില്‍ വച്ചാണ് നടന്നത്. മോഹന്‍ലാലിനും പ്രണവിനുമൊപ്പം ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന സിനിമ പ്രധാനമായും ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. പൂജയാണ് തിരുവനന്തപുരത്ത് നടന്നത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ ചടങ്ങിനെത്തിയത്.
Discussion about this post