ബ്ലാക്ക്മെയില്‍ കേസിലെ പ്രതി ബിന്ധ്യ തോമസ് ബിജു രമേശിന്റെ വീട്ടിലെത്തി. കൂടിക്കാഴ്ച നടത്തിയില്ലെന്ന് ബിന്ധ്യ തോമസ് പുറത്ത് പോയതിന് ശേഷം ബിജു രമേശ് അറിയിച്ചു. പി.സി ജോര്‍ജ്ജ് പറഞ്ഞിട്ടാകാം ബ്ലാക് മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി തന്നെ വന്ന് കണ്ടതെന്ന് കരുതുന്നതായും ബാര്‍ ഓണേഴ്സ് അസോസിയേഷന് നേതാവ് ബിജു രമേശ് പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ബിജു രമേശ് പറഞ്ഞു.
നാല് മണിക്ക് ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാമെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുഴുവന്‍ മാധ്യമങ്ങളും ബുജുവിന്റെ വീട് പരിസരത്തുണ്ടായിരുന്നു. ഇതിന് ഇടയിലൂടെയാണ് ബിന്ധ്യ തോമസ് ബിജു രമേശിന്റെ വീട്ടിലേക്ക് പോയത്. അല്പസമയം കഴിഞ്ഞ് അവര്‍ താഴേക്ക് ഇറങ്ങി പോകുകയും ചെയ്തു. കൂടിക്കാഴ്ച നടത്തിയെന്നും ബാക്കിയെല്ലാം ബിജു രമേശ് പറയും എന്നുമായിരുന്നു ബിന്ധ്യാസ് മാധ്യമങ്ങളോട് പറഞ്ഞത്.
അല്പസമത്തിന് ശേഷം ബിജു രമേശ് മാധ്യമങ്ങളെ കണ്ട് വിശദീകരണം നല്കി’താന്‍ ബിന്ധ്യാസ് തോമസിനെ കണ്ടില്ല. തന്റെ കസിന് ബിന്ധ്യാസിനെ മടക്കി അയക്കുകയായിരുന്നു. തനിക്ക് പെണ്‍വാണിഭക്കേസിലെ ഒരു പ്രതിയെ കാണണ്ട കാര്യമില്ല.. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജാണ് ബിന്ധ്യാസിനെ അയച്ചതെന്ന് കരുതുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഉദ്ദേശമെന്നും ബിജു രമേശ് പറഞ്ഞു. തന്നെ കാണണമെന്നും, കെ.എം മാണിയ്ക്കെതിരായ ചില തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും കാണിച്ച് ബിജു രമേശിന് ബിന്ധ്യാസ് മൊബൈല്‍ സന്ദേശം അയച്ചിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി പോയതിന് ശേഷം 5.17ന് ബിന്ധ്യാസ് താങ്കളെ കാണണം എന്നാവശ്യപ്പെട്ടയച്ച സന്ദേശവും ബിജു രമേശ് മാധ്യമങ്ങളെ കാണിച്ചു.
നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഓഡിയൊ സംഭാഷണം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് അറിയിച്ചു.
അതേസമയം ബിജു രമേശിന്റെ ആരോപണം പി.സി ജോര്‍ജ്ജ് നിഷേധിച്ചു. ബിന്ധ്യാസിനെ താനയച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ബിജു രമേശ് അധോലോകവുമായി ബന്ധമുള്ള ആളാണ്,മാനസീക രോഗിയാണ്, അയാളെ പലരും വന്ന് കണ്ടേക്കാമെന്നും പി.സി ജോര്‍ജ്ജ് പ്രതികരിച്ചു.
ഇതോടെ ബിന്ധ്യാസിന്റെ ബിജു രമേശിന്റെ വിട്ടിലുള്ള സന്ദര്‍ശനം സംബന്ധിച്ച ദുരൂഹത തുടരുകയാണ്. ബാര്‍ കേസ് അട്ടിമറിക്കാന്‍ വലിയ സമര്‍ദ്ദങ്ങളും ഇടപെടലുമുണ്ടെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വീഡിയൊ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക് മെയില്‍ ചെയത് കോടികള്‍ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി തന്നെ കണ്ടതിന് പിന്നില്‍ എന്നാണ് ബിജു രമേശിന്റെ ആരോപണം.
Discussion about this post