ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. മതാചാരങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് താരത്തിന്റെ ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണം നടക്കുന്നത്.
ഇന്നലെ വൈകീട്ട് ഇര്ഫാന് പത്താന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് കമന്റുകളുമായി ധാരാളം പേര് എത്തിയത്. ഇര്ഫാന് പത്താനും ഭാര്യയും ഒന്നിച്ചുള്ള ചിത്രമാണ് ഇന്നലെ പോസ്റ്റ് ചെയ്തത്. പ്രവാസി ഇന്ത്യക്കാരിയും ജിദ്ദയില്‍ താമസിക്കുന്ന സഫ ബെയ്ഗ് ആണ് ഇര്‍ഫാന്റെ ഭാര്യ. പര്‍ദയിട്ട് തലമൂടിയ സഫ ബെയ്ഗ് കൈകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ചിത്രത്തില്‍. സഫ നെയില്‍ പോളീഷ് അണിഞ്ഞിരിക്കുന്നതും, കയ്യും മുഖവും മറയ്ക്കാത്തതുമാണ് തമൗലികവാദികളെ പ്രകോപിപ്പിച്ചത്.
ഒട്ടേറെ പേര് ചിത്രത്തിന് ആശംസകളുമായി എത്തിയപ്പോഴാണ് വിമര്‍ശനവുമായി മതമൗലികവാദികള്‍ എത്തിയത്. ‘മുഖം മറച്ചല്ലോ, കയ്യും കൂടി മറക്കാമായിരുന്നു, നെയില്‍ പോളീഷിന് പകരം മെഹന്ദി ഉപയോഗിക്കണം’ എന്നിങ്ങനെ പോകുന്നു കമന്റ് ബോക്സിലെ ഉപദേശങ്ങള്‍.
മുസ്ലിം സ്ത്രീകളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയരുത് എന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ഇവരുടെ കമന്റുകള്‍ക്ക് പിന്നാലെ വാദപ്രതിവാദവുമായി ധാരാളം പേര് എത്തിയിട്ടുണ്ട്. മത മതമൗലികവാദികളുടെ വാദങ്ങളെ പൊളിച്ചടുക്കി ധാരാളം പേര് ഇര്ഫാന് പത്താന് പിന്തുണയുമായി എത്തുന്നുണ്ട്. ഉപദേശ കമന്റുകളെ പരിഹസിച്ച് മലയാളത്തിലും കമന്റുകള്‍ കാണാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇര്ഫാന് പത്താന്റെ കമന്റ് ബോക്സിലേക്ക് ഉപദേശങ്ങള്‍ ഒഴുകിയെത്തുകയാണ്.
Discussion about this post