ബെയ്ജിങ്: ഡോക് ലാമില്‍ ഇന്ത്യയുമായി സംഘര്‍ഷം തുടങ്ങിയശേഷം ആയിരക്കണക്കിനു ടണ്‍ പടക്കോപ്പുകള്‍ ടിബറ്റന്‍ മേഖലയിലെ മലനിരകളില്‍ എത്തിച്ചുവെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.). യുടെ ഔദ്യോഗിക പത്രം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വടക്കന്‍ ടിബറ്റിലെ കുന്‍ലുന്‍ മലനിരകള്‍ക്ക് തെക്കുഭാഗത്തേക്കാണ് സേനയ്ക്കാവശ്യമായ സാമഗ്രികള്‍ എത്തിച്ചത്. ഷിന്‍ജിയാങ്, ടിബറ്റ് മേഖലകളുടെ ചുമതലയുള്ള വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡാണ് ഇതുചെയ്തതെന്ന് ‘പി.എല്‍.എ. ഡെയ്ലി’ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയുമായുള്ള അതിര്‍ത്തിപ്രശ്നം കൈകാര്യം ചെയ്യുന്നതും ഈ കമാന്‍ഡാണ്. കഴിഞ്ഞ മാസമാണ് റോഡ്, റെയില്‍ മാര്‍ഗം ആയുധങ്ങളും ടാങ്കറുകളുമെല്ലാം എത്തിച്ചത്.
ടിബറ്റില്‍ പി.എല്‍.എ. ആയുധം പ്രയോഗിച്ച് വമ്പിച്ച സേനാഭ്യാസം നടത്തിയെന്ന് ചൈനയുടെ ഔദ്യോഗിക ടെലിവിഷനായ സി.സി.ടി.വി. ഈയാഴ്ച ആദ്യം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനാണോ മറ്റെന്തെങ്കിലും ആവശ്യത്തിനായാണോ പടക്കോപ്പുകള്‍ എത്തിച്ചതെന്നു വ്യക്തമല്ല. ഡോക് ലാമിനടുത്താണ് അഭ്യാസം നടന്ന സ്ഥലം.
Discussion about this post