രാജ്യത്ത് ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ മറ്റൊരു പുതിയ സേവനമാണ് ജിയോ ഫോണ്‍ ടിവികേബിള്. ഡിടിഎച്ചിന്റെ ഏറ്റവും പുതിയ രൂപമെന്ന് ഇതിനെ വിളിക്കാം. ഡിടിഎച്ച് മേഖലയിലേക്കു കൂടെ ജിയോ എത്തുന്നു എന്നതിന്റെ സൂചനയാണ് ജിയോ ഫോണ്‍ ടിവികേബിള്.
മാസത്തില്‍ അധിക ചെലവ് വരാതെ 400 ല്‍ കൂടുതല്‍ ലൈവ് ചാനലുകള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ് ഈ സേവനം. ഫോണ്‍ വഴി ടിവി സ്ക്രീനിലേക്ക് സര്‍വീസ് കണക്റ്റ് ചെയ്യാം. ആധുനിക ടെലിവിഷനുകള്‍ക്ക് പുറമെ പഴയ സിആര്‍ടി ടിവികളില്‍ വരെ ജിയോ ഫോണ്‍ ടിവികേബിള് സര്‍വീസ് ലഭിക്കും.
309 രൂപ പാക്കേജില്‍ ജിയോ ഫോണിനൊപ്പം ലഭിക്കുന്ന പ്രത്യേകം ഡിവൈസ്, അല്ലെങ്കില്‍ കേബിള്‍ വഴി ടെലിവിഷനുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഫോണ്‍ വഴി ടെലിവിഷനിലെ എല്ലാം നിയന്ത്രിക്കാന്‍ സാധിക്കും. അതിവേഗ ഇന്റര്‍നെറ്റ് ലഭിച്ചാല്‍ ലൈവ് ടിവി സുഖകരമായി ആസ്വദിക്കാം. ലൈവ് ടിവിക്ക് പുറമെ സിനിമകള്‍, മ്യൂസിക് തുടങ്ങി സേവനങ്ങളും ലഭിക്കും.
Discussion about this post