തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തിങ്കളാഴ്ച്ച സമര്‍പ്പിക്കും.സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സിപി ഉദയഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്.
കേസില്‍ മുഖ്യപ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യയുള്‍പ്പെടെ എണ്‍പതോളം പേരെ സാക്ഷികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കുന്നത്.ആക്രമണ സമയത്ത് ചന്ദ്രബോസ് ധരിച്ചിരു്നന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നിരവദി തെളിവുകളും ശേഖരിച്ചിട്ടുണ്ട്.ചന്ദ്രബോസിന്റെ രക്തരിശോധനയുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഹാജരാക്കും.എ്നനാല് നിസാമിനെതിരെ ചുമത്തിയിരിക്കുന്ന കൊലപാതകം ഉള്‍പ്പെടെ ഏഴ് വകുപ്പികളില്‍ ഇന്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകില്ല. കുറ്റപത്രത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഇന്ന് സെപെഷ്യല്‍ പ്രോസിക്യൂട്ടറും അന്വേഷണസംഘവും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തും.
Discussion about this post