മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ഉലകനായകന്‍ കമലഹാസനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമലഹാസന്‍ തന്നെയാണ്. അക്ഷയ് കുമാര്‍, പരേഷ് റാവല്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ഓ മൈ ഗോഡി ‘ന്റെ റീമേക്കാണിത്.
കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് തീയതിയെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. ദൈവങ്ങളുടെ പ്രതിമ വില്‍ക്കുന്ന നിരീശ്വരവാദിയായ കച്ചവടക്കാരന്റെ വേഷമാണ് കമല്‍ കൈകാര്യം ചെയ്യുന്നത്. അതേസമയം ചിത്രത്തില്‍ ദൈവമായാണ് മോഹന്‍ലാല്‍ എത്തുന്നത്.
2008-ല്‍ പുറത്തിറങ്ങിയ ഓ മൈ ഗോഡ് സംവിധാനം ചെയ്തത് ഉമേഷ് ശുക്ലയാണ്. പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയ ചിത്രം 180 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. തമിഴ്-തെലുങ്ക് റീമേക്കില്‍ കഥാപാത്രങ്ങളുടെ പേരും പശ്ചാത്തലവും മാറും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കമല്‍ തന്നെയാണ് എഴുത്തുന്നത്. 2009-ല്‍ റിലീസ് ചെയ്ത ഉന്നയ് പോല്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് കമലും മോഹന്‍ലാലും മുമ്പ് ഒന്നിച്ചഭിനയിച്ചത്.
Discussion about this post