കൊച്ചി: ചാനലുകളെ ബഹിഷ്കരിക്കാനുള്ള സിനിമാ സംഘടനകളുടെയും താരങ്ങളുടെയും നീക്കത്തെ വിമര്‍ശിച്ച് സംവിധായകനും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയന് രംഗത്ത്. ഈ തീരുമാനം മണ്ടത്തരമെന്ന് പറഞ്ഞ വിനയന്, പണ്ട് മാധ്യമങ്ങളെ അനുകൂലിച്ചവര്‍ ഇപ്പോള്‍ ബഹിഷ്കരണം എന്ന് പറഞ്ഞാല്‍ ജനം പുച്ഛിച്ച് തള്ളുമെന്നും പറഞ്ഞു.
തിങ്കളാഴ്ച ഫെഫ്കയുടേയും അമ്മയുടെയും പ്രതിനിധികളുടെ യോഗത്തിനിടെയാണ് ഓണക്കാലത്തുള്‍പ്പെടെ ചാനലുകളെ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. സംഘടനകള്‍ക്ക് പുറമെ താരങ്ങളും ഓണത്തിന് ചാനലുകള്‍ ബഹിഷ്കരിക്കുമെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉണ്ടായ സംഭവവികാസങ്ങളാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു.
Discussion about this post