കശ്മീര്‍: ലഷ്കര്‍ ഇ ത്വയ്ബയുടെ ചീഫ് കമാന്‍ഡര്‍ അബു ദുനാജയെ വധിച്ചതിനെ തുടര്‍ന്ന് സംഘടനയുടെ പുതിയ നേതാവായി കൊടും ഭീകരന് അബു ഇസ്മയിലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസമാണ് പുല്‍വാമയില്‍ വച്ച് ലഷ്കര്‍ ഇ ത്വയ്ബയുടെ തലവനായ അബു ദുനാജയെ 7 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന വധിച്ചത്.
ഇപ്പോള്‍ ചുമതലയേറ്റ പാക്കിസ്ഥാന്‍കാരനായ അബു ഇസ്മയില്‍ അതിര്‍ത്തിയിലും കശ്മീര്‍ താഴ്വരയിലുമായി നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. തെക്കന്‍ കശ്മീരില്‍ അബു ഇസ്മയില്‍ താവളമുറപ്പിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരം. ഇയാള്‍ക്കും മറ്റ് ഭീകരര്‍ക്കുമായി സൈന്യം തെക്കന്‍ കശ്മീരില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അടുത്തിടെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ നടത്തിയ ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത് അബു ഇസ്മയിലായിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post