ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് തീയറ്റര്‍ അടച്ചുപൂട്ടി. ചാലക്കുടി നഗരസഭാ കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നായിരുന്നു നടപടി. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അടച്ചുപൂട്ടല്‍.
ഡിസിനിമാസ് തീയറ്റര്‍ സമുച്ചയത്തിന് നിര്‍മാണ അനുമതി നല്‍കിയ വിഷയം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തീയറ്ററിന് നിര്‍മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡിസിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.
യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സംയുക്തമായാണ് ഡിസിനിമാസ് അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്.
Discussion about this post