സിറിയ: മുസ്ലീം സ്ത്രീകളുടെ ഉന്നമനം ഐഎസ് ലക്ഷ്യം വെക്കുന്നു എന്ന തെറ്റായ ധാരണ പരത്തിയാണ് സംഘടനയിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്. യൂറോപ്പില്‍ നിന്ന് 100 കണക്കിന് സ്ത്രീകള്‍ ഐഎസില്‍ ചേരുന്നതിന്റെ കാരണം വളരെ സങ്കീര്‍ണമാണ്. ഐഎസില്‍ ചേരുന്ന സ്ത്രീകളെ ജിഹാദി ബ്രൈഡ് എന്നാണ് വിളിക്കാറ്.
പുരുഷന്‍മാരെ ഉപയോഗിച്ച് മാത്രമല്ല പാശ്ചാത്യ സ്ത്രീ വാദങ്ങളോടുളള എതിര്‍പ്പ്, നല്ല കുടുംബ ജീവിതം ലഭ്യമാകുമെന്നുളള വിശ്വാസം, ഐഎസിന്റെ ആശയങ്ങളോടുളള താല്‍പര്യം തുടങ്ങിയ പലതും ഐഎസില്‍ ചേരാനുളള കാരണങ്ങളാണ്. ഇസ്ലാമിക രാജ്യം യാഥാര്‍ത്ഥ്യമായാല്‍ സ്ത്രീകള്‍ക്ക് സാമൂഹിക ശാക്തീകരണം ഉണ്ടാകുമെന്നാണ് ഐഎസിനെ അനുകൂലിക്കുന്ന സത്രീകളുടെ വിശ്വാസം. പാരമ്പര്യമായി സ്ത്രീകള്‍ക്ക് കല്‍പിച്ചുവരുന്ന അസമത്വവും ലിംഗവിവേചനവും തകര്‍ക്കാന്‍ ഐഎസിലൂടെ കഴിയുമെന്ന് പല സ്ത്രീകളും കരുതുന്നു. കൂടാതെ കഷ്ടതകള്‍ നിറഞ്ഞ കുടുംബ ബന്ധങ്ങളില്‍ നിന്നുമുളള മോചനമായും പല സ്ത്രീകളും ഐഎസിലേക്കുളള പ്രവേശനത്തെക്കാണുന്നു. ഐഎസില്‍ ചേരുകവഴി സിറിയയിലും ഇറാഖിലും പോയി നല്ല മുസ്ലീമായി ജീവിക്കാന്‍ കഴിയും എന്ന് തെറ്റിധരിപ്പിച്ചാണ് തീവ്രവാദികള്‍ സ്ത്രീകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്.
എന്നാല്‍ സ്ത്രീ ശാക്തീകരണം മോഹിച്ച് ഐഎസില്‍ എത്തിച്ചേരുന്നവര്‍ അനുഭവിക്കുന്നത് മറ്റോന്നാണ്. ഭീകരരുടെ ലൈംഗികമായ ആസക്തികള്‍ തീര്‍ക്കുവാനും പുതിയ തലമുറയെ സൃഷ്ടിക്കുവാനും വേണ്ടിമാത്രമാണ് ഐഎസ് സ്ത്രീകളെ ഉപയോഗിക്കുന്നത്. അവരുടെ വസ്ത്ര ധാരണത്തില്‍പ്പോലും ഐഎസില്‍ കടുത്ത നിയന്ത്രണമുണ്ട്.
2014-ലെ കണക്കു പ്രകാരം ഐഎസില്‍ ചേര്‍ന്നവരില്‍ 18% സ്ത്രീകളാണ്. 2015-ല്‍ ലണ്ടനില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പുറപ്പെട്ട 17 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post