കാഠ്മണ്ഡു: ദോക് ലാ സംഘര്‍ഷം സമാധാനപരമായും സൗഹാര്‍ദത്തോടെയും അവസാനിക്കുമെന്ന് ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ഡാംചോ ദോര്‍ഗി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ഡാംചോ ദോര്‍ഗിയുടെ പ്രതികരണം.
ഇരുവരും ഉഭയകക്ഷി വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്തതായാണ് വിവരം. ഉച്ചകോടിയില്‍ സാങ്കേതികസാമ്പത്തിക സഹകരണം ചര്‍ച്ചയായി.
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ദക്ഷിണേഷ്യ, ദക്ഷിണ കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലെ (ബിഐഎംഎസ്ടിഇസി) വിദേശകാര്യമന്ത്രിതല ഉച്ചകോടിക്കായാണ് ഇരുവരുമെത്തിയത്.
ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവയാണ് ബിഐഎം എസ്ടിഇസിയില്‍ അംഗങ്ങളായുള്ളത്. ദോക് ലാ വിഷയത്തില്‍ ഭൂട്ടാന്‍ ആദ്യമായാണ് ഔദ്യോഗിക പ്രതികരണം നടത്തുന്നത്. ഇന്ത്യഭൂട്ടാന്‍ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന പ്രദേശത്താണ് ദോക് ല.
Discussion about this post