ചെന്നൈ: വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത് വരുന്ന ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയ്ക്കിടെ വെള്ളാർ സമുദായത്തെ ആക്ഷേപിച്ചെന്ന് ആരോപിച്ച് നടൻ കമല്‍ ഹാസനെതിരെ മാനനഷ്ടകേസ്. സമുദായം അദ്ധ്യക്ഷൻ കെ.ആർ കുഹേഷ് ആണ് ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഷോയുടെ അവതാരകൻ കൂടിയായ കമലിനെതിരെ മാനനഷ്ട കേസ് നൽകിയത്.
വെള്ളാർ സമുദായം പവിത്രമായി കാണുന്ന ‘നാദസ്വരം’ എന്ന സംഗീത ഉപകരണത്തെ ഷോയ്ക്കിടെ തമിഴ് നടൻ ശക്തി തികച്ചും അവഞ്ജതയോടെ കൈകാര്യം ചെയ്തെന്നും, മത്സരാർത്ഥികളും മറ്റും ഭക്ഷണം കഴിക്കുന്ന മേശപ്പുറത്ത് അലക്ഷ്യമായി വയ്ക്കുകയും ചെയ്തെന്നാണ് കുഹേഷ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം കമലിനും സംഘാടകർക്കും അറിയാമായിരുന്നിട്ടും അവർ തടയാൻ ശ്രമിച്ചില്ലെന്നും ഇത് തങ്ങളുടെ സമുദായത്തെ മന:പൂർവ്വം അവഹേളിക്കാനുള്ള നീക്കമായിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലും കമലിന്റെ ‘ബിഗ് ബോസ്’ ഷോ ആരോപണങ്ങളിൽ പെട്ടിരുന്നു. മറ്റൊരു മത്സരാർത്ഥിയായ ആരവിനോടുള്ള പ്രണയ തകർച്ചയെ തുടർന്ന് നടി ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വാർത്തയായിരുന്നു.
Discussion about this post