തികച്ചു ആസൂത്രിതമായ പ്രണയിച്ചുള്ള മതം മാറ്റല്‍-ലൗജിഹാദ്- കേരളത്തില്‍ സജീവമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലൗ ജിഹാദ് എന്നത് കെട്ടുകഥയാണ് എന്നുള്ള വാദത്തെ പൂര്‍ണമായും നിരാകരിച്ചാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള പോലിസ് നിലപാട് എടുക്കുന്നത്. കേരളത്തില്‍ ലൗവ് ജിഹാദ് സജീവമാണെന്ന റിപ്പോര്‍ട്ട് കേരള പോലിസ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന വാര്‍ത്ത ഇന്ത്യന്‍ എക്സപ്രസ് പത്രമാണ് പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച് നിലവിലെ പോലിസ് മേധാവിയുടെ ലോകനാഥ് ബെഹ്റയുടെ സ്ഥിരീകരണവും റിപ്പോര്‍ട്ടില്‍ ഉണ്ട്. നേരത്തെ വിരമിച്ച ഡിജിപി സെന്‍ കുമാറും ലൗജിഹാദ് യാഥാര്‍ത്ഥ്യമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു
കേരളത്തിലെ മുസ്ലിം ഇതര മതങ്ങളില്‍ പെടുന്ന യുവതി യുവാക്കളെ ലക്ഷ്യം വെച്ച് ദഅ്വാ സ്കോഡ് എന്ന തീവ്രവാദ സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന്റെ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൗജിഹാദ് കേവലം മിഥ്യ ആണെന്ന് ആരോപണം അടിസ്ഥാനരഹിതമാണ്. ലൗ ജിഹാദിനെ നേരിടാന്‍ കേരള പോലീസില്‍ പ്രത്യേകം തന്നെ രൂപീകരിച്ച പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകനാഥ് ബഹ്റ പറഞ്ഞു. മതപരിവര്‍ത്തനത്തിലൂടെ വര്‍ഗീയത വളര്‍ത്തുന്ന ഇത്തരം നീക്കങ്ങളെല്ലാം അന്വേഷണ പരിധിയില്‍ ഉണ്ടെന്നും ഡിജിപി പറഞ്ഞു
കേരളത്തിലെ മുസ്ലിം വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങളാണ് ദവ്അ സ്ക്വാഡിന്റെതെന്നും് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട് കേരളത്തിലെ വിദ്യാസമ്പന്നയായ യുവതികളെയാണ ഈ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. കണ്ണൂര്‍, പാലക്കാട് തൃശ്ശൂര്‍, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് സംഘടനയുടെ പ്രവര്‍ത്തനം സജീവമായി ഉള്ളത്.
തൃശൂരില്‍ 23 പ്രൊഫഷണലുകളെ മതംമാറ്റി. പാലക്കാട് 139ഉം. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും പാലക്കാടും ഇത്തരം ലൗജിഹാദ് ഇടപെടലുകള്‍ സജീവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
തീവ്ര വിശ്വാസികളായ ദഅ്വാ സ്ക്വാഡ് അംഗങ്ങള്‍ പൊതുജന മധ്യത്തില്‍ മതചിഹ്നങ്ങളും വസ്ത്രധാരണ രീതിയിലും അവരുടെ വിശ്വാസങ്ങളെ മറച്ചുപിടിക്കുന്ന ഒരു രീതിയാണ് നിലവിലുള്ളത്. സോഷ്യല്‍ മീഡിയ ജോലിസ്ഥലങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് ദഅവ അംഗങ്ങള്‍ പ്രധാനമായും പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുക്കുന്നത്. യുവതികളുമായും യുവാക്കളുമായും ആദ്യം സൗഹൃദം നടിക്കുകയും ബന്ധം ദൃഢമാകുന്ന തോടെ അവരുടെ കുടുംബത്തിലെ മറ്റ് അംഗം കളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഓരോ കേസും ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പ്രത്യേക വിഭാഗങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതര കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. ഈഴവ സമൂഹത്തെയാണ് സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കളാണ് ദവാ സ്ക്വാഡിന്റെ പ്രത്യേക. ഇവര്‍ ജോലിസ്ഥലത്തു നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അനുയോജ്യരെ കണ്ടെത്തി ചതിക്കുഴിയില്‍ വീഴ്ത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ഇരകളെ കണ്ടെത്തുന്നു. സൗഹൃദത്തില്‍ തുടങ്ങി യുവതികളുടെ വിശ്വാസം നേടിയെടുക്കും. അതിന് ശേഷം പ്രണയം. വിവാഹത്തിന് മതം മാറണമെന്ന ആവശ്യവും. ഇത്തരക്കാരെ സഹായിക്കാന്‍ ദവാ ഗ്രൂപ്പില്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കാന്‍ നേതൃത്വവും ഉണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക ടീമിനെ കേരളാ പൊലീസ് നിയോഗിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇത് ചര്‍ച്ചയായി. നേരത്തെ ഇത്തരമൊരു കൂട്ടര് ഇല്ലെന്നായിരുന്നു പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.
2004 ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് രണ്ട് സ്ഥാപനങ്ങള്‍ക്കാണ് മതംമാറ്റ ലൈസന്‍സ് നല്‍കാനുള്ള അനുമതി ഉള്ളത്. എന്നാല്‍ ഒറു ഡസനോളം ഇത്തരം മതംമാറ്റ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
നിലവിലെ സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനും തുടര്‍ നടപടികള്‍ എടുക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗം അടുത്തുതന്നെ ചേരുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈക്കം സ്വദേശി അഖിലയുടെ മതം മാറ്റിയുള്ള വിവാഹം കേരള ഹൈക്കോടതി തടഞ്ഞത് ലൗവ് ജിഹാദ് ചര്‍ച്ചയില്‍ വീണ്ടും എത്തിച്ചിരുന്നു. തികച്ചും ആസൂത്രിതമായ നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന ആശങ്ക ഹൈക്കോടതി അഖിലയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം മതം മാറിയുള്ള വിവാഹങ്ങള്‍ക്ക് പിന്നില്‍ ചി വ്യക്തികളോ സംഘടനകളോ പ്രവര്‍ത്തിക്കുന്നതായി വേണം കരുതാമെന്നും ഹൈക്കോടതി സൂചിപ്പിച്ചിരുന്നു. അഖിലയുടെ മതം മാറ്റത്തിന് പിന്നിലുള്ള ഇടപെടലുകള്‍ സുപ്രിം കോടതി നിര്‍ദ്ദേശ പ്രകാരം എന്‍ഐഎ അന്വേഷിക്കുകയാണ്. നേരത്തെ ലൗവ് ജിഹാദ് സംബന്ധിച്ച് അന്വേഷിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പലതവണ നിരാകരിച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. ലൗവ് ജിഹാദ് ഇല്ല എന്ന പൊതു നിലപാടാണ് എല്‍ഡിഎഫും-യുഡിഎഫും സ്വീകരിച്ചിരുന്നത്.
നേരത്തെ ലൗവ് ജിഹാദ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാണെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് പുന്നൂസ് പോലിസ് ഡിജിപിയായിരിക്കെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്നീട് ഈ നിലപാട് തിരിത്തിച്ചു. വിരമിച്ച ശേഷം ജേക്കബ് പുന്നീൃൂസ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ ലൗവ് ജിഹാദ് സജീവമെന്ന പോലിസ് റിപ്പോര്‍ട്ട് ഇനിയുള്ള ദിവസങ്ങളില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിവെക്കും. കേന്ദ്രസര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും വിഷയത്തില്‍ ഇടപെട്ടതോടെ സംസ്ഥാന സര്‍ക്കാരിന് ഇനി വിഷയത്തില്‍ ഒളിച്ചു കളിക്കാനാവില്ല. മലബാറില്‍ മാത്രം 24 മതം മാറിയുള്ള പ്രണയവിവാഹങ്ങള്‍ ഐബിയുടെ നിരീക്ഷണത്തിലാണ്.
Discussion about this post