ഗ്ലാസ്കോ: പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.
സ്കോര്‍ : 21-13,21-10. കേവലം രണ്ട് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു യുഫെയിയെ അട്ടിമറിച്ചത്. 48 മിനിറ്റ് മാത്രമേ മല്‍സരം നീണ്ടു നിന്നുള്ളു.
ആദ്യമായാണ് സിന്ധു ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. സൈനയക്ക് ശേഷം ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പിവി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് സിന്ധു ഫൈനലില്‍ നേരിടുക.
അതേസമയം സൈന നെഹ്വാള് വെങ്കലവുമായി പുറത്ത് പോയി.
Discussion about this post