കല്‍പ്പറ്റ: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങിന് വയനാട്ടില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് അനുമതി നല്‍കിയത് ഒറ്റ ദിവസം കൊണ്ട്. 2012-13-ല്‍ പി.ഗഗാറിന്‍ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണിത്.
വയനാട് വൈത്തിരി താലൂക്കിലെ കുന്നത്തിട വക വില്ലേജിന്റെ പരിധിയില്‍ ആശ്രമത്തിന്റെ ശാഖ തുടങ്ങാനാണ് 42 ഏക്കര്‍ വാങ്ങി നിര്‍മ്മാണം തുടങ്ങിയത്. കെട്ടിടം പണിക്ക് ഒരൊറ്റ ദിവസം കൊണ്ട് ഭരണ സമിതി അനുമതി നല്‍കി. തുടര്‍ന്ന് ഭൂമി ഇടിച്ചു നിരത്തുകയും മരം മുറിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റിയതോടെ അന്നത്തെ ഡിഎഫ്ഒ ധനേഷ് കുമാര്‍ അന്വേഷണം നടത്തി നിര്‍മ്മാണം വനഭൂമിയിലാണെന്ന് കണ്ടെത്തി തടഞ്ഞു.
അന്ന് സെഡ് പ്ലസ് സുരക്ഷയില്‍ കേരള പോലീസിന്റെ അകമ്പടിയിലാണ് വയനാട്ടിലെത്തിയത്. 2012 ജൂണ്‍ ഒമ്പതിന് വയനാട്ടിലെത്തിയ ഇയാള്‍ ആറു ദിവസം താമസിച്ചത് വൈത്തിരിയിലെ ഒരു പ്രമുഖ റിസോര്‍ട്ടിലായിരുന്നു. എട്ട് ദിവസം വൈത്തിരിയിലെ മറ്റൊരു റിസോര്‍ട്ടിലും. ഇതിനിടയില്‍ വയനാട്ടിലെ ഒരു പ്രമുഖ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആത്മീയ പ്രഭാഷണവും നടത്തി.
Discussion about this post