ചെന്നൈ: ശശികലയേയും ദിനകരനെയും പുറാത്താക്കാന്‍ എഐഎഡിഎംകെ യോഗത്തില്‍ തീരുമാനമായി. കൂടാതെ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ ടി.ടി.വി. ദിനകരന്റെ നടപടി അസാധുവാക്കാനുള്ള നടപടിയും യോഗം അംഗീകരിച്ചു. പാര്‍ട്ടിയുടെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പളനി സ്വാമിയെ ദിനകരന് പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ പല മുതിര്‍ന്ന നേതാക്കളെയും ദിനകരന് അടുത്തിടെ പുറത്താക്കിയിട്ടുണ്ട്.
പാര്‍ട്ടി അംഗത്വം നേടി അഞ്ച് വര്‍ഷം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നേതൃസ്ഥാനത്ത് തുടരാന്‍ ദിനകരന് അയോഗ്യനാണെന്ന് യോഗം വിലയിരുത്തി. ശശികല ജയിലില്‍ പോകുന്നതിന് മുമ്പ് ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നീയമിച്ചിരുന്നു. എന്നാല്‍, പളനിസ്വാമി മുഖ്യമന്ത്രിയായതോടെ പാര്‍ട്ടിയുടെ നിയന്ത്രണവും അദ്ദേഹം കൈയടക്കുകയായിരുന്നു.
പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍, പുതുതായി രൂപീകരിച്ച കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം നാല്‍പ്പതോളം എംഎല്‍എമാര്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നു.
Discussion about this post