ഡല്‍ഹി :ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കന്മാരായിരുന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങതായി സൂചന. ഏപ്രില്‍ 14ന് ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നേക്കും.
ആംആദ്മി പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവില്‍ പുറത്താക്കിയതിന് ശേഷം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഇരുവരും ചേര്‍ന്ന് ശ്രമം നടത്തുന്നതായാണ് സൂചന. അംബേദ്ക്കര്‍ ജന്മദിനമായ ഏപ്രില്‍ 14ന് ഇരുവരും തങ്ങളുടെ അനുകൂലികളുമായി യോഗം ചേരുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകരുടെയും നേരത്തേ ആംആദ്മി പാര്‍ട്ടി വിട്ടവരും യോഗത്തില്‍ ഉണ്ടായേക്കും. മുന്‍ എഎപി ലോക്പാല്‍ അഡ്മിറല്‍ എല്‍ രാമദാസ് , നര്‍മദാ ബച്ചാവോ ആന്ദോളന് സമര നേതാവ് മേധാ പട്ക്കര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്െക്ടുത്തേക്കും.
Discussion about this post