മോഹന്‍ലാല്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം വില്ലന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യൂസ് മാഞ്ഞൂരാന്, വിശാല്‍ അവതരിപ്പിക്കുന്ന ശക്തിവേല്‍ പളനി സ്വാമി എന്നിവരുടെ കഥാപാത്രങ്ങളെ ട്രെയിലറില്‍ പരിചപ്പെടുത്തുന്നു.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിനൊപ്പം മറ്റൊരു ഗെറ്റപ്പിലും മോഹന്‍ലാല്‍ വില്ലനില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.
ബോളിവുഡിലെ പ്രധാന ബാനറായ റോക്ക് ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. പീറ്റര്‍ ഹെയിന് ആണ് സംഘട്ടന സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘റെഡി’ന്റെ ‘വെപ്പണ്‍’ സീരീസിലുള്ള ‘ഹെലിയം 8കെ’ എന്ന ക്യാമറയാണ് ‘വില്ലന്റെ’ ചിത്രീകരണത്തിന് ഉപയോഗിച്ചത്.
ചിത്രം 8കെ റെസല്യൂഷനിലാണ് ചിത്രീകരിച്ചത്. ഒരു സിനിമ പൂര്‍ണമായും 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമാവും. ബി ഉണ്ണിക്കൃഷ്ണന് തന്നെയാണ് ഈ ത്രില്ലറിന്റെ രചനയും സംവിധാനവും. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഫോര്‍ മ്യൂസിക് സംഗീത സംവിധാനവും സുഷിന് ശ്യാം പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.
കൊലപാതക പരമ്പരയും തുടര്‍ന്നുള്ള അന്വേഷണവും സിനിമയുടെ ഇതിവൃത്തമാണെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ബോളിവുഡ് പതിപ്പിന്റെ വിതരണാവകാശം വിറ്റുപോയിരുന്നു. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും വില്ലന്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. വന്‍ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
[fb_pe url=”https://www.facebook.com/pg/ActorMohanlal/videos/” bottom=”30″]
Discussion about this post