തിരുവനന്തപുരം: മദ്യപാനം മൗലികാവകാശമല്ലെന്ന ഹൈക്കോടതി വിധി ചരിത്രപരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സര്‍ക്കാരിന് ആത്മ വിശ്വാസം നല്കുന്ന വിധിയാണിതെന്നും സുധീരന് പറഞ്ഞു. വ്യക്തിയെന്ന നിലയില്‍ താന്‍ ഏറ്റവുമധികം സന്തോഷിക്കുന്ന ദിവസമാണിത്. പത്ത് വര്‍ഷം കൊണ്ട് മദ്യനയം നടപ്പിലാക്കുകയെന്ന സര്‍ക്കാരിന്റെ നയം ഹൈക്കോടതി വളരെ പെട്ടെന്ന് അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന് പറഞ്ഞു.
Discussion about this post