തിരുവനന്തപുരം : ഗജരാജ വിജ്ഞാനോത്സവം നടത്താനുള്ള വനം വകുപ്പിന്റെ തീരുമാനം വിവാദത്തില്‍ .101 ആനകളെ അണിനിരത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ ആന പ്രേമികളും പരിസ്ഥിതി വാദികളും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദത്തിലേകക്് നീങ്ങുന്നത്. അതേസമയം വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ അറിയിച്ചു.ആനകളെ പ്രദര്‍ശിപ്പിക്കുന്നതിനും നടത്തുന്നതിനും നിയമപ്രകാരം നിയന്ത്രണമുണ്ട്.
കാനനോത്സവത്തിന്റെ ഭാഗമായി ഈ മാസം 19നാണ് ഗജരാജ വിജ്ഞാനോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് .നാട്ടാന പരിപാലനത്തിനുള്ള ബോധവല്‍ക്കരണമാണ് പരിപാടിയുടെ ലക്ഷ്യം .
Discussion about this post