നടിയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് നായകനായിയെത്തുന്ന അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ‘രാമലീല’ തിയേറ്ററുകളിലേക്ക്. ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായ രാമലീലയുടെ റിലീസ് ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുലിമുരുകന് എന്ന സൂപ്പര്‍ഹിറ്റ് ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ടോമിച്ചന് മുളകുപാടം നിര്‍മിച്ച ചിത്രമാണിത്. ദിലീപ് ജയിലില്‍ നിന്ന് പുറത്തെത്തിയതിന് ശേഷം ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഇനി ദിലീപിനെ കാത്തു നില്‍ക്കേണ്ടതില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പറയുന്നത്.
സെപ്റ്റമ്പര്‍ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. 14 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലയണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് ശക്തനായ രാഷ്ട്രീയ നേതാവായി എത്തുന്ന ചിത്രം കൂടിയാണിത്. പ്രയാഗ മാര്ട്ടിന് ആണ് നായിക. രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷം ചെയ്തിരിക്കുന്നത്. സഖാവ് രാഗിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രമാണ് രാമലീല.
എംഎല്‍എ ആയി ദിലീപ് എത്തുമ്പോള്‍ സലിം കുമാര്‍, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ മറ്റു പ്രധാനവേഷങ്ങള്‍ കൊകാര്യം ചെയ്തിരിക്കുന്നു. സച്ചിയുടേതാണ് തിരക്കഥ. ബി. കെ ഹരിനാരായണന് രചിച്ച ഗാനങ്ങള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
Discussion about this post