കൊച്ചി: കാര്‍ഷിക മേഖലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടത് പക്ഷ സംയുക്ത കര്‍ഷക സമിതി ഏപ്രില്‍ എട്ടിന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലിന് ഇടത് മുന്നണി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, നെല്ലിന്റെ സംഭരണവില ഉയര്‍ത്തുക, സപ്ലൈകോയുടെ ഇടപെടല്‍ കാര്യക്ഷമമാക്കുക, വെളിച്ചെണ്ണ ഇറക്കുമതിയ്ക്കുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.
Discussion about this post