കണ്ണൂര്‍: ശോഭായാത്രയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് ദളിത് യുവാവിന് നേരെ സി.പി.എം അക്രമം. ഇരിട്ടി പയഞ്ചേരി സ്വദേശി അജിത്തിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
വീട്ടു സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോവുകയിരുന്ന ദളിത് യുവാവായ അജിത്തിനെ പയഞ്ചേരിയിലെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ബിജു, ശ്യാംജിത്ത്, അരുണ്‍, നിഖിലേഷ് എന്നീ സി.പി.എം പ്രവര്‍ത്തകരാണ് ശോഭായാത്രയില്‍ പങ്കെടുത്തെന്നാരോപിച്ച് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അജിത്തിനെ ഇരിട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ചത് കൂടാതെ ജാതി വിളിച്ച് അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്. പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത ഒരു പ്രദേശത്ത് കരുതിക്കൂട്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന ആരോപണമാണുയരുന്നത്.
കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയില്‍ അജിത്ത് പങ്കെടുത്തിരുന്നു. ഇതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നല്‍കാനാണ് അജിത്തിന്റെ തീരുമാനം.
Discussion about this post