ശ്രീനഗര്‍: കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്കര്‍ ഇ ത്വയ്ബ നേതാവ് അബു ഇസ്മയിലിന്റെ സ്ഥാനത്തേക്ക് കമാന്‍ഡര്‍ പദവിയില്‍ ഒഴിവുണ്ടെന്നും എന്നാവല്‍ ആരും ഏറ്റെടുക്കാന്‍ വരുന്നില്ലെന്നുമാണ് കേട്ടതെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ് പി വൈദ്.
അമര്‍നാഥ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അബു ഇസ്മയിലും അനുയായി അബു ഖാസിമും കഴിഞ്ഞ ദിവസം നൗഗാമിലുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ സുരക്ഷ സേന നടത്തിയ ‘ഓപ്പറേഷന് ഓള് ഔട്ടി’ല്‍ വധിക്കപ്പെട്ട നാലാമത്തെ ഭീകരനാണ് അബു ഇസ്മയിലെന്ന് വൈദ് പറഞ്ഞു.
Discussion about this post