ഗാന്ധിജയന്തി ദിനത്തില്‍ ‘ശുചിത്വ ബോധമുള്ള രാഷ്ട്രത്തിനായി കര്‍മനിരതരാവാം’ എന്ന സന്ദേശം നല്കി മോഹന്‍ലാല്‍. ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ശുചീകരണ യത്നം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന്, തൈക്കാട് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി.
കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല ഈ യത്നമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഐഎംഎയുടെയും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ മോഹന്‍ലാല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.
പ്രധാനമന്ത്രി മോദിയുടെ സ്വച്ഛതാ കി സേവ പദ്ധതിയില്‍ അംഗമാവാനുള്ള ക്ഷണം താരം നേരത്തെ സ്വീകരിച്ചിരുന്നു. ശുചിത്വബോധമുള്ള രാഷ്ട്രത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പദ്ധതിയുടെ ഭാഗമായി ട്വിറ്ററിലൂടെ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞു.
My obeisance to Gandhiji, Offering Prayers at Gandhi Bhavan, Thiruvananthapuram #GandhiJayanti pic.twitter.com/HM56neOt3l
— Mohanlal (@Mohanlal) October 2, 2017
Towards a cleaner India, Let’s join together and commit ourselves to #SwachhBharat #SwachhataHiSeva pic.twitter.com/j1Ax4mQgR3
— Mohanlal (@Mohanlal) October 1, 2017
My obeisance to Gandhiji, Offering Prayers at Gandhi Bhavan, Thiruvananthapuram #GandhiJayanti pic.twitter.com/HM56neOt3l
— Mohanlal (@Mohanlal) October 2, 2017
Discussion about this post