റാഞ്ചി: ഓസ്ട്രേലിയക്കെതിരായ ട്വന്റി ട്വന്റി പരമ്പരയിലും ഇന്ത്യക്ക് വിജയത്തുടക്കം. മഴ തടസപ്പെടുത്തിയ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 6 ഓവറില്‍ 48 റണ്‍സാക്കി ചുരുക്കുകയായിരുന്നു. മൂന്ന് പന്ത് ബാക്കിയാക്കി ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു. സ്മിത്തിന്റെ അഭാവത്തില്‍ ഓസീസിനെ നയിച്ച വാര്‍ണറെ ഭുവനേശ്വര്‍ വീഴ്ത്തി. പക്ഷെ ആരണ് ഫിഞ്ച് ആഞ്ഞടിച്ചു. 30 പന്തില്‍ 42 റണ്‍സ് ഫിഞ്ച് നേടി.
കുല്‍ദീപ് യാദവിന് മുന്നില്‍ ഓസീസ് വട്ടം കറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഓസീസ് 18.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. 6 ഓവറില്‍ 48 റണ്‍സായി വിജയലക്ഷ്യം ചുരുങ്ങി.
രോഹിത് ശര്‍മ്മ ബോള്‍ഡായെങ്കിലും കോഹ്ലിയും ധവാനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. കുല്‍ദീപ് യാദവാണ് കളിയിലെ താരം.
Discussion about this post