ഫാസിയാബാദ്: തങ്ങളുടേത് രാമ ഭക്തരുടെ സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായി നിതിന്‍ ഗഡ്കരി പറഞ്ഞു. ശ്രീരാമന്റെ ജന്മഭൂമിയായി കരുതുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വച്ചായിരുന്നു നിതിന് ഗഡ്കരിയുടെ വിവാദ പ്രസ്താവന
‘അയോധ്യ മുതല്‍ ചിത്രകൂടം വരെ ഇത് രാമഭക്തരുടെ സര്‍ക്കാരാണ്, ജയ് ശ്രീറാം എന്ന് ജപിക്കുന്നവരുടെ സര്‍ക്കാരാണ്’. അയോധ്യയില്‍ റോഡ് നവീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.
അയോധ്യയെയും രാമന്റെ ഭാര്യ സീതയുടെ ജന്മസ്ഥലമെന്ന് പറയപ്പെടുന്ന നേപ്പാളിലെ ജനക്പൂറിനെയും യോജിപ്പിച്ചു കൊണ്ട് 2,000 കോടി രൂപ മുതല്‍മുടക്കില്‍ രാംജാനകി മാര്‍ഗ് റോഡ് നിര്‍മ്മിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നേരത്തെ വിവാദ പ്രസ്താവനകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ശനി നിര്‍ദ്ദേശം നല്‍കിയിരുന്നു. എംപിമാര്‍ ലക്ഷമണ രേഖ ലംഘിക്കരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. ഘര്‍ വാപ്‌സി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പരസ്യമായി പ്രതികരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇതെല്ലാം അവഗണിച്ചു കൊണ്ടാണ് മുതിര്‍ന്ന നേതാവായ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന പുറത്ത് വന്നത്.
Discussion about this post